Fraud | 'പ്രവാസിയെ കബളിപ്പിച്ച് ഷെയർ ട്രേഡിങ് തട്ടിപ്പ്'; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊല്ലം സ്വദേശിയായ ഇസ്മാഈൽ ഷാ അറസ്റ്റിലായി
● ഷെയർ ട്രേഡിംഗ് എന്ന പേരിൽ 47 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കേസ്
● ഇതുവരെ നാല് പ്രതികളെ പിടികൂടി
കണ്ണൂർ: (KVARTHA) ഗൾഫിൽ ജോലി ചെയ്യുന്ന ചാലാട് സ്വദേശിനിയിൽ നിന്നും ഷെയർ ട്രേഡിംഗിന്റെ പേരിൽ 47 ലക്ഷം തട്ടിയെടുത്തുവെന്ന കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി ഇസ്മാഈൽ ഷാ (42) ആണ് അറസ്റ്റിലായത്. സൈബർ ഇൻസ്പെക്ടർ ബിജു പ്രകാശും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കേസിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷത്തോളം രൂപ വന്നതായാണ് കണക്കാക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കാസർകോട് സ്വദേശികളായ അബ്ദുൽ മജീദ് (67), അബ്ദുൽ സമദാനി (35) എന്നിവരും കേസിൽ പിടിയിലായിരുന്നു.
കേസിൽ ഇതുവരെ നാല് പ്രതികളാണ് പിടിയിലായത്. എസ്ഐമാരായ ജ്യോതി, മഹേഷ്, പ്രവീണ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#sharetradingscam #kerala #fraud #cybercrime #investmentsafe #gulfnews