Arrested | '11കാരി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ഹരിപ്പാട്: (www.kvartha.com) 11കാരിയുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി പഞ്ചായത് പരിധിയില്‍പെട്ട അനില്‍ (അജി-34) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നാണ് പരാതിയില്‍ പറുന്നത്.
Aster_MIMS

തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, യുവതിയുടെ ഫോടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചെന്ന സംഭവത്തില്‍ യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് പരാതി. തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Arrested | '11കാരി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു'; യുവാവ് അറസ്റ്റില്‍

Keywords:  News, National, Complaint, Crime, Arrest, Arrested, Man arrested for trying record video of child.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia