Arrested | 'സൈനിക വാഹനം മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
May 14, 2023, 15:44 IST
അനാപൊളിസ്: (www.kvartha.com) സൈനിക വാഹനം മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മൈകല്‍ സ്റ്റീവന്‍സ് എന്ന 38കാരനാണ് അറസ്റ്റിലായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അമേരികയിലെ മേരി ലാന്‍ഡിലാണ് സംഭവം.
പൊലീസ് പറയുന്നത്: മൈകല്‍ സ്റ്റീവന്‍സ് മറ്റൊരു കേസില്‍ പൊലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ മുമ്പ് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇയാള്‍ മേരി ലാന്‍ഡിലെ ബെല്‍ എയറിലെ ഒരു വീട്ടില്‍ നിന്ന് 5 ടണ്‍ ഭാരമുള്ള M923A1 സൈനിക കാര്‍ഗോ ട്രക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം നടത്തിയത്. മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ട ഉടമയാണ് പൊലീസില്‍ വിവരമറിയിച്ചത്.
പിന്തുടര്‍ന്നെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇയാളെ പിടികൂടി. പൊലീസ് വാഹനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ നടത്തിയ പരാക്രമത്തിനിടയില്‍ മറ്റു നിരവധി വാഹനങ്ങള്‍ക്കും അപകടം സംഭവിച്ചു. നിരവധി തവണ പൊലീസ് വാഹനം മോഷ്ടിച്ച ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഒരു പ്രാദേശിക റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് വാഹനം പിന്തുടര്‍ന്ന് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ഇയാള്‍ നടത്തിയ അപകടകരമായ ഡ്രൈവിങിനിടയില്‍ നിരവധി വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വാഹനമോഷണം, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: World, Military, Vehicle, Arrest, Arrested, Police, Crime, Robbery, Stealing, Man arrested for stolen military vehicle.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.