Theft Arrest | നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണം കവർന്നെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ
Dec 25, 2024, 22:17 IST
Photo: Arranged
● ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു
●പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
കണ്ണൂർ: (KVARTHA) ചക്കരക്കല്ലിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് പണം കവർന്നെന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചക്കരക്കൽ ടൗണിലെ ഇരിവേരി വില്ലേജ് ഓഫിസിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് മുപ്പതിനായിരം രൂപയും പേഴ്സും കവർന്നുവെന്ന പരാതിയിലാണ് നാഷാദ് (49) എന്നയാൾ അറസ്റ്റിലായത്.
ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
#Theft, #Kannur, #Arrest, #Crime, #Autorickshaw, #Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.