Crime | ‘പുതിയ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് കാമുകിയെ കുത്തിക്കൊന്നു’; 49കാരൻ അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പുതിയ ഹെയർസ്റ്റെലിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു.
● പെൻസിൽവാനിയയിൽ 49കാരനായ ബെഞ്ചമിൻ ഗാർസിയ അറസ്റ്റിൽ.
● ബെഞ്ചമിടുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു.
വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിലെ പെൻസില്‍വാനിയയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, പുതിയ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് കാമുകിയെ കുത്തിക്കൊന്നുവെന്നാരോപണത്തെ തുടർന്ന് 49കാരനെ പൊലീസ് പിടികൂടി.
പൊലീസ് നൽകിയ വിവരമനുസരിച്ച്, 50കാരിയായ കാർമെൻ മാർട്ടിനെസ് സില്‍വയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബെഞ്ചമിൻ ഗാർസിയ ഗുവലിനെ പൊലീസ് സംഭവസ്ഥലത്തു നിന്ന് പിടികൂടി.

കാർമെൻ മുടിവെട്ടിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർമെൻ മുടിമുറിച്ച് വീട്ടിലെത്തിയ മുതൽ ബെഞ്ചമിൻ അസ്വസ്ഥനായിരുന്നുവെന്നും, പുതിയ ഹെയർസ്റ്റെലിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു.
തുടർന്നുണ്ടായ സംഭവങ്ങളിൽ, വീട്ടില്‍ നില്‍ക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ കാർമെൻ തന്റെ മകളുടെ വീട്ടിലേക്കും പിന്നീട് സഹോദരന്റെ വീട്ടിലേക്കും പോയി. ഇതിനിടെ ബെഞ്ചമിടുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു.
കാർമെനെ കാണാനായി ബെഞ്ചമിൻ സഹോദരന്റെ വീട്ടിലെത്തിയെങ്കിലും, കാർമെൻ വീട്ടില്‍ വന്നിട്ടില്ലെന്ന് പറഞ്ഞ് സഹോദരൻ ബെഞ്ചമിനെ മടക്കി അയക്കുകയായിരുന്നു. എന്നാൽ അല്പസമയത്തിനകം കത്തിയുമായി തിരികെ എത്തിയ ബെഞ്ചമിൻ, ബെല്ലടി കേട്ട് വാതിൽ തുറന്ന സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ കാർമെന് നേരെയായി പിന്നീടുള്ള ആക്രമണം. കാർമെനെ രക്ഷിക്കാനെത്തിയവരെയും ബെഞ്ചമിൻ ആക്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും കാർമെൻ മരിച്ചിരുന്നു. പിന്നാലെ, മൃതദേഹത്തിന് അരികില്‍ കത്തിയുമായി നില്‍ക്കുന്ന ബെഞ്ചിമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
#Murder #CrimeNews #Pennsylvania #Stabbing #PoliceArrest #Girlfriend