Man Arrested | വിദ്യാര്‍ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com) വിദ്യാര്‍ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അന്‍സിലിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൌചാലയത്തില്‍ വച്ചാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പലതവണ പീഡിപ്പിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തന്നെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

Man Arrested | വിദ്യാര്‍ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തില്‍ വച്ച് പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രരകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ് ഐ എസ് കെ സജിമോന്‍, എ എസ് ഐ റെജി, വനിതാ സി പി ഒ തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kottayam, News, Kerala, Complaint, Police, Case, Crime, Molestation, Man arrested for molesting student in the toilet.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia