Fraud | ജോലി വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തെന്ന കേസിൽ പ്രതി അറസ്റ്റിൽ

 
Kunhumon, accused in job scam case

Photo: Arranged

ADVERTISEMENT

● കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.
● വിവിധ സ്ഥലങ്ങളിൽ സമാനമായ നിരവധി കേസുകളിൽ പ്രതി.
● പിടിയിലായത് മൈസൂരിൽ വച്ച്. 

കണ്ണൂർ: (KVARTHA) സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതിയെ ടൗൺ പൊലീസ് പിടികൂടി. തൃശൂർ എടക്കരയിലെ കെ കുഞ്ഞിമോനെ (53) യാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരിൽ വച്ച് പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ കുഞ്ഞുമോൻ.

Aster_MIMS

കഴിഞ്ഞ മാസം കാസർകോട് മുളിയാർ സ്വദേശി അൻസാറിന്റെ കയ്യിൽ നിന്ന് വിദഗ്ദമായി പണവും സ്വർണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിലാണ് പ്രതിയെ പിടികൂടിയത്. കാസർകോടുള്ള ആരാധനാലയത്തിൽ വെച്ച് പ്രതി അൻസാറുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. 

അൻസാറിന്റെ വിഷമതകൾ മനസിലാക്കിയ ശേഷം മകന് മസ്കറ്റിൽ 50,000 രൂപ ശമ്പളത്തിൽ സൂപ്പർവൈസറായി സൗജന്യമായി വിസ ശരിയാക്കി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് എറണാകുളത്ത് മെഡിക്കൽ പരിശോധനയുടെ പേരിൽ 20,000 രൂപയും വിമാന ടിക്കറ്റിനെന്ന പേരിൽ കണ്ണൂരിൽ വച്ച് 30,000 രൂപയും പ്രതി കൈക്കലാക്കുകയായിരുന്നുവെന്നാണ് കേസ്. 

കല്യാണത്തിന് ചാരിറ്റി നടത്തുന്നവരിൽ നിന്നും സ്വർണവും 50,000 രൂപയും വാങ്ങി തരാമെന്ന് പറയുകയും ഇതിനായി നാല് പവൻ സ്വർണവും അതിന്റെ ബില്ലുമായി കണ്ണൂരിലെത്താൻ അൻസാറിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വർണവുമായി കണ്ണൂരിലെത്തിയ അൻസാറിനോട് പ്രതി തളാപ്പിലെ ആശുപത്രിക്കടുത്ത് എത്താൻ ആവശ്യപ്പെട്ടതിനു ശേഷം സ്വർണം കൈക്കലാക്കിയശേഷം ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
എസ്ഐമാരായ അജയൻ, ഷാജി, സജീവൻ,സിപിഒമാരായ നാസർ, സ്നേഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

#keralanews #crimesinkerala #jobscam #goldscam #arrest #fraud #police

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia