Allegation | വിമാനത്തില്‍ യുവതിക്കുനേരെ 'ലൈംഗികാതിക്രമം'; 43 കാരനായ സെയില്‍സ് എക്സിക്യുട്ടീവ് അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അനുചിതമായി സ്പര്‍ശിച്ചെന്നാണ് പരാതി
● പിടിയിലായത് രാജസ്ഥാന്‍ സ്വദേശി
ചെന്നൈ: (KVARTHA) വിമാനത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരനായ സെയില്‍സ് എക്സിക്യുട്ടീവ് അറസ്റ്റില്‍. ഡെല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം. തൊട്ടുപിന്നിലെ സീറ്റിലിരുന്ന ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. രാജേഷ് ശര്‍മ എന്നയാളാണ് പിടിയിലായത്.
വിന്‍ഡോ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു സ്ത്രീ. തൊട്ടുപിന്നിലെ വിന്‍ഡോ സീറ്റിലായിരുന്നു രാജേഷും ഇരുന്നിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് വിമാന ജീവനക്കാരുടെ സഹായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.
രാജസ്ഥാന്‍ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം.
#FlightIncident #ImmoralAssault #ChennaiNews #IndigoAirlines #WomenSafety #CrimeNews
