Arrested | 'ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി'; യുവാവ് അറസ്റ്റില്‍

 


ആലങ്ങാട്: (www.kvartha.com) വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പ്രണവ് ശശി(33)യെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാളികംപീടിക സ്വദേശിനിയായ യുവതിയുടെ പണം അപഹരിച്ചെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്.

പൊലീസ് പറയുന്നത്: ഹോംമേഡ് കേകുകള്‍ (Home made cake) ഉണ്ടാക്കി വില്‍പന നടത്തിയിരുന്ന യുവതിയില്‍ നിന്ന് 2020 മുതല്‍ പ്രണവ് ശശി കേക് വാങ്ങി വില്‍പന നടത്തിയിരുന്നു. ഇടപാടുകള്‍ കൃത്യമായി നടത്തി വീട്ടമ്മയില്‍ ഇയാള്‍ വിശ്വാസമാര്‍ജിച്ചു. താന്‍ വ്യവസായിക അടിസ്ഥാനത്തില്‍ കേകിന്റെ നിര്‍മാണം ആരംഭിക്കാന്‍ പോകുന്നുവെന്ന് വീട്ടമ്മയെ ബോധ്യപ്പെടുത്തി ഇവരില്‍ നിന്ന് പലതവണയായി പണമായും സ്വര്‍ണമായും 3,72,500 രൂപ ഇയാള്‍ തട്ടിയെടുത്തു.

Arrested | 'ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി'; യുവാവ് അറസ്റ്റില്‍

ബിസിനസ് ആരംഭിക്കാതായതോടെ വീട്ടമ്മയ്ക്ക് ഇയാളില്‍ സംശയം തുടങ്ങി. പണവും സ്വര്‍ണവും തിരികെ ചോദിച്ച വീട്ടമ്മയെ ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Arrest, Arrested, Fraud, Case, Crime, Man arrested for fraud case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia