Crime | 'വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി'; കേസിൽ യുവാവ് അറസ്റ്റിൽ


● കൊയിലാണ്ടിയിലെ വിഷ്ണുപ്രസാദിനെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.
● കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി.
● പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ ആളുകൾക്ക് അയച്ചു കൊടുത്തതായും ആരോപണമുണ്ട്.
കോഴിക്കോട്: (KVARTHA) പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഫ്ലാറ്റിൽ എത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതി അറിയാതെ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടിയിലെ വിഷ്ണുപ്രസാദിനെയാണ് (28) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ ബലാത്സംഗം ചെയ്തെന്നാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി.
യുവതിയുടെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും രണ്ട് ഫ്ലാറ്റുകളിലായി പീഡിപ്പിച്ചെന്നുമാണു യുവതി പരാതിയിൽ പറയുന്നത്.
പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ ആളുകൾക്ക് അയച്ചു കൊടുത്തതായും ആരോപണമുണ്ട്. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽപ്പോയിരുന്നു. ഇയാൾ കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്!
A man was arrested for a woman he had promised to marry, recording the assault, and threatening to release the videos.
#CrimeNews #KeralaCrime #Kozhikode #Arrested #Blackmailing #Assault