Arrested | വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന കേസ്; യുവാവും യുവതിയും അറസ്റ്റില്‍

 


ADVERTISEMENT

പൊന്നാനി: (www.kvartha.com) വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. സകീന (46), അബ്ദുല്‍ സലീം (46) എന്നിവരെയാണ് സിഐ വിനോദ് വലിയാറ്റൂരും സംഘവും അറസ്റ്റ് ചെയ്തത്. പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

Aster_MIMS

പൊലീസ് പറയുന്നത്: നാല് സെന്റ് ഭൂമിയും അതില്‍ വീടും നല്‍കാമെന്നായിരുന്നു യുവാവും യുവതിയും വാഗ്ദാനം നല്‍കിയത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 7,500 രൂപ മാത്രം അടച്ചാല്‍ മതിയെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് സാധുക്കളായ നിരവധി പേര്‍ 7,500 രൂപ നല്‍കി.

Arrested | വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്ന കേസ്; യുവാവും യുവതിയും അറസ്റ്റില്‍

സകീനയാണ് തുക വാങ്ങിയിരുന്നത്. ഈ തുക അബ്ദുല്‍ സലീമിനെ ഏല്‍പിച്ചു. വീടും സ്ഥലവും കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. 20 ലക്ഷം രൂപയാണ് ഇവര്‍ പലരില്‍നിന്ന് തട്ടിയെടുത്തത്.

Keywords: News, Kerala, Case, Crime, Fraud, Police, Arrested, Man and woman arrested in fraud case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia