പലവ്യഞ്ജന കടയിൽ വെച്ച് കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും 13 വർഷം തടവും

 
Image of wooden gavel striking the block symbolizes the court’s POCSO verdict sentencing a 73-year-old man.
Watermark

Representational Image Generated by Meta

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്.
● പ്രതിക്ക് ആകെ ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.
● അസുഖബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്.
● കുട്ടികൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.
● പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.

തിരുവനന്തപുരം: (KVARTHA) പത്ത് വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയന് (73) രണ്ട് കേസുകളിലായി പതിമൂന്ന് വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ഈ വിധി പ്രസ്താവിച്ചത്. ഒരു കേസിൽ പത്ത് വർഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും, അടുത്ത കേസിൽ മൂന്ന് വർഷവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

Aster mims 04/11/2022

പിഴ അടച്ചില്ലെങ്കിൽ പ്രതി ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും പീഡനത്തിന് ഇരയായ കുട്ടികൾക്ക് നൽകാൻ കോടതി നിർദേശിച്ചു.

ആംബുലൻസിൽ കോടതിയിൽ

അസുഖബാധിതനായതിനാൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ വിധി പറയുന്നതിനായി ആംബുലൻസും വൈദ്യസഹായവും നൽകി പ്രതിയെ ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. അസുഖ ബാധിതനായി കിടപ്പിലായിരുന്ന 73കാരനായ പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ആംബുലൻസിൽ തന്നെ ജയിലിൽ എത്തിക്കുകയും ചെയ്തു.

പലവ്യഞ്ജന കടയിലെ പീഡനം

2021-2022 കാലഘട്ടത്തിലാണ് സംഭവങ്ങൾ നടന്നത്. മുടവന്മുകളിൽ പലവ്യഞ്ജനക്കട നടത്തിവരുകയായിരുന്നു പ്രതി. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന പെൺകുട്ടികൾ ഉടൻതന്നെ വീട്ടുകാരോട് വിവരം പറഞ്ഞില്ല. എന്നാൽ കടയിൽ വീണ്ടും സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ കുട്ടികൾ പരസ്പരം സംസാരിച്ചപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഇതിലെ ഒരുകുട്ടിയുടെ ബന്ധുവിനോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു.

പ്രതിഭാഗം വാദം തള്ളി

പീഡനവിവരം അറിഞ്ഞ കുട്ടികളിൽ ഒരുകുട്ടിയുടെ അച്ഛനും അടുത്ത കുട്ടിയുടെ മാമനും ചേർന്ന് പ്രതിയെ മർദിച്ചതിന് പ്രതി ഇവർക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതിൻ്റെ വിരോധത്തിലാണ് പീഡനക്കേസ് നൽകിയതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചതെങ്കിലും കോടതി ഈ വാദം പരിഗണിച്ചില്ല. 'തന്റെ മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മർദിച്ചത്' എന്ന് സാക്ഷിയായ കുട്ടിയുടെ അച്ഛൻ കോടതിയിൽ മൊഴി നൽകിയിരുന്നു.

പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. കൺട്ടോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വി .എസ് ദിനരാജ്, എസ്.ഐ വി.പി.പ്രവീൺ എന്നിവരാണ് കേസ് അന്വേഷിച്ചത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകാൻ ഇത്തരം ശിക്ഷകൾ ആവശ്യമാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: 73-year-old man sentenced to 13 years and Rs 150 Lakh fine for child abuse in Thiruvananthapuram.

#ChildAbuse #POCSO #Thiruvananthapuram #FastTrackCourt #Justice #Crime

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script