തമിഴ്‌നാട്ടില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.12.2020) തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് ആരോപിച്ച് ദീപുവിനെയും സുഹൃത്ത് അരവിന്ദിനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. 
Aster_MIMS

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദീപു മരിച്ചതായി ആശുപത്രി അധികൃതരാണ് അറിയിച്ചത്. അരവിന്ദിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

തമിഴ്‌നാട്ടില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

Keywords:  Thiruvananthapuram, News, Kerala, Death, attack, Killed, Police, Custody, Injured, Crime, Malayali youth died after attacked by mob in Tamil Nadu for allegedly stealing
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia