Arrested | പോളന്‍ഡില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍
പോളന്‍ഡ്: (www.kvartha.com) പോളന്‍ഡില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. പോളന്‍ഡ് പൊലീസാണ് ഇക്കാര്യം ഇന്‍ഡ്യന്‍ എംബസിയെ അറിയിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) കൊല്ലപ്പെട്ടത്.
ഞായറാഴ്ച മലയാളി യുവാക്കളും ജോര്‍ജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നതെന്നാണ് വിവരം. പോളന്‍ഡിലുള്ള മലയാളികളാണ് ഞായറാഴ്ച രാവിലെ 8.45 മണിയോടെ ഒല്ലൂരിലെ സൂരജിന്റെ സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം.
തുടര്‍ന്ന് കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളന്‍ഡിലേക്ക് പോയത്. കംപനിയിയില്‍ സൂപര്‍വൈസറായിരുന്നു.
Keywords: News, World, Arrest, Arrested, Killed, Crime, Police, Malayalee killed again in Poland: 4 Georgian citizens arrested.