Arrested | ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയയാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയയാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഫര്‍ഹാബ്(35) കുമാരന്‍(54) എന്നിവരാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിന് ഒത്താശയേകിയതിനാണ് സ്ഥാപനത്തിലെ ജീവനക്കാരനായ കുമാരനെതിരെ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. തിരൂരിലാണ് സംഭവം നടന്നത്. 

പൊലീസ് പറയുന്നത്: പ്രതിയായ ഫര്‍ഹാബ് സ്ഥാപനത്തിലെത്തുകയും ചികിത്സ മുറിയില്‍ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസില്‍ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്. 

Arrested | ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയയാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തിരൂര്‍ സിഐ ജിജോ എം ജെ, എസ് ഐ പ്രദീപ് കുമാര്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, സീനിയര്‍ സിപിഒ രാജേഷ് സിപിഒ മാരായ ഉദയന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരുള്‍പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Malappuram, News, Kerala, Police, Treatment, Crime, Molestation attempt, Woman, Employee, Ayurvedha treatment center, Arrest, Arrested, Malappuram: Molestation attempt against employee of Ayurvedha treatment center; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia