Arrested | 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്; 'ട്രെയിന്‍ മാര്‍ഗം ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമം', 4 പേര്‍ പിടിയില്‍
May 30, 2023, 13:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലുപേരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടികൂടി. നൗശാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബകര്‍ (64) എന്നിവരെയാണ് പോക്‌സോ കേസില്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
പൊലീസ് പറയുന്നത്: പീഡന വിവരം പത്തുവയസുകാരി അയല്‍വാസിയായ സുഹൃത്തിനോട് പറയുകയായിരുന്നു. ഇവര്‍ ഇവരുടെ മാതാവിനോടും മാതാവ് വിദേശത്തുള്ള ഭര്‍ത്താവിനോടും വിവരങ്ങള്‍ പറയുകയായിരുന്നു. പിതാവാണ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുന്നത്.
ട്രെയിന്‍ മാര്‍ഗം ഗോവയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയാണ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെ മലപ്പുറം പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ ഈ മാസം 17ന് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
Keywords: Malappuram, News, Kerala, Case, Crime, Police, Arrested, Arrest, Malappuram: Four Arrested in POSCO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

