Court Order | 14 കാരനെ ബലമായി കടത്തികൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസ്; 53കാരന് 16 വര്‍ഷം തടവും പിഴയും
മലപ്പുറം: (www.kvartha.com) 14 കാരനെ ബലമായി കടത്തികൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസില്‍ 53കാരന് 16 വര്‍ഷം തടവും 70000 രൂപ പിഴയും വിധിച്ച് കോടതി. മുഹമ്മദ് ശരീഫ് എന്ന ഉസ്മാന് ശരീഫി(53)നാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാര്‍ ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും. ഇന്‍സ്പെക്ടര്‍ മധുവാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂടര് സപ്ന പി പരമേശ്വരത് ഹാജരായി. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൗജത്ത് പ്രോസിക്യൂഷനെ സഹായിച്ചു.
Keywords: Malappuram, News, Kerala, Fine, Arrest, Jail, Crime, Court Order, Malappuram: 53 year old man gets 16 years prison in molestation case.