Burglary | വളപട്ടണത്തെ വൻ കവർച്ച: പ്രതികൾ മംഗ്ളൂറിലേക്ക് രക്ഷപ്പെട്ടതായി സൂചന
● അഷ്റഫിൻ്റെ ഭാര്യാ സഹോദരൻ ജാബിറാണ് കണ്ണൂർ എ.സി.പി ടി കെ രത്നകുമാർ മുഖേനെ ഈ കാര്യത്തിൽ മൊഴി നൽകിയത്.
● സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിൻ്റെ താക്കോൽ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.
● മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്.
കണ്ണൂർ: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്നയിൽ അരി വ്യാപാരിയുടെ വീട് കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതികൾ മംഗ്ളൂറു ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഒരുകോടി രൂപയും 300 പവനുമായി പ്രതികൾ ട്രെയിനിൽ വളപട്ടണം റെയിൽവെസ്റ്റേഷനിൽ നിന്നും കയറി പോയതായാണ് സംശയിക്കുന്നത്.
എന്നാൽ സംഭവത്തിൽ പ്രാദേശികമായുള്ള മോഷ്ടാക്കൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വീട്ടുടമ, അഷ്റഫ് ട്രേഡേഴ്സ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ അഷ്റഫിൻ്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. അഷ്റഫിൻ്റെ ഭാര്യാ സഹോദരൻ ജാബിറാണ് കണ്ണൂർ എ.സി.പി ടി കെ രത്നകുമാർ മുഖേനെ ഈ കാര്യത്തിൽ മൊഴി നൽകിയത്.
സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിൻ്റെ താക്കോൽ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഷണത്തിന് പിന്നിൽ പ്രാദേശികമായി വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അറിയാവുന്ന ആളുകളാണോയെന്ന സംശയമുണ്ട്. മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്.
സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പുട്ടി അതിൻ്റെ താക്കോൽ മറ്റൊരു മുറിയിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമായിരുന്നു. മറ്റു മുറികളിൽ നിന്ന് വേറെയൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലോക്കർ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ വന്നതെന്നാണ് കരുതുന്നത്.
#Burglary, #Valapattanam, #Mangalore, #PoliceInvestigation, #Theft, #Crime