Jailed | 'ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ഒരു വയസുള്ള കുഞ്ഞിന്റെ കൈയില്‍ കടിച്ചു'; പരിചാരികയ്ക്ക് തടവുശിക്ഷ

 


ADVERTISEMENT

സിംഗപുര്‍: (www.kvartha.com) ഒരു വയസുള്ള കുഞ്ഞിന്റെ കൈയില്‍ കടിച്ചെന്ന സംഭവത്തില്‍ പരിചാരികയ്ക്ക് തടവുശിക്ഷ. കുഞ്ഞിനെ അകാരണമായി വേദനിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോനേഷ്യ സ്വദേശിനിയായ മാസിത ഖോരിദതുരോച്മയെയാണ് (33) കോടതി ആറുമാസം തടവിന് ശിക്ഷിച്ചത്. സിംഗപൂരില്‍ 2022 മെയ് 26നാണ് കേസ്‌നാസ്പദമായ സംഭവം നടന്നത്.
Aster_MIMS

പൊലീസ് പറയുന്നത്: 2021 മുതല്‍ ഇരട്ടകുട്ടികളെ പരിചരിച്ച് വരികയായിരുന്നു മാസിത. വീട്ടുജോലിക്കൊപ്പം കുട്ടികളുടെ പരിചരണവും ഏറ്റെടുത്തിരുന്നു. വീട്ടിലെ മൂത്തകുട്ടിയെ സ്‌കൂളില്‍നിന്ന് നിന്നു കൂട്ടിവരേണ്ടതിനാല്‍ ഇവര്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാത്തതിനെ തുടര്‍ന്ന് ജോലികള്‍ സമയത്തിന് തീര്‍ക്കാന്‍ സാധിച്ചില്ല.

Jailed | 'ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ഒരു വയസുള്ള കുഞ്ഞിന്റെ കൈയില്‍ കടിച്ചു'; പരിചാരികയ്ക്ക് തടവുശിക്ഷ

 ഇതില്‍ ക്ഷുഭിതയായ അവര്‍ ഒരു കുട്ടിയുടെ കൈതണ്ടയില്‍ കടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മാതാവ് കുട്ടിയുടെ കൈയിലെ പാട് കണ്ട് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Keywords:  News, National, Crime, Maid, Jail, Baby, Police, Attack, Police, Children, Baby, Court, Maid gets jail for attacking baby who would not sleep.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia