

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മോഷ്ടിച്ചത് മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണമാലയാണ്.
● കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം നടന്നത്.
● മാഹി ബസലിക്കയ്ക്ക് സമീപത്തുള്ള ജ്വല്ലറിയാണിത്.
● സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
മാഹി: (KVARTHA) ടൗണിലെ ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണമാലയുമായി കടന്നുകളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. എൻ. ആയിഷയെയാണ് (41) മാഹി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12-ാം തീയതി മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണമാല ജീവനക്കാരനെ കബളിപ്പിച്ച് കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ പ്രതികരണം അറിയിക്കൂ. കൂടുതൽ ആളുകളിലേക്ക് ഈ വാർത്തയെത്താൻ ഷെയർ ചെയ്യൂ.
Article Summary: Woman arrested for stealing a gold chain from a jewelry shop in Mahe.
#Mahe #JewelleryTheft #KeralaCrime #MahePolice #GoldChain #CrimeNews