Police Booked | ഹോം വര്‍ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി; അധ്യാപികയ്‌ക്കെതിരെ കേസ്
Mar 8, 2023, 14:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഹോം വര്‍ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തില്‍ ട്യൂഷന്‍ ക്ലാസ് അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഗോകുല്‍ നഗര്‍ പ്രദേശത്തുള്ള 10, 12 വയസുള്ള സഹോദരങ്ങളെയാണ് അധ്യാപിക മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

പൊലീസ് പറയുന്നത്: അധ്യാപിക കുട്ടികള്‍ക്ക് ഹോം വര്‍ക് ചെയ്യാനായി നല്‍കിയിരുന്നു. എന്നാല്‍ ഇത് കുട്ടികള്‍ ചെയ്തിരുന്നില്ല. ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാനുമായില്ല. ഇതോടെ അദ്യാപിക തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ഐപിസി പ്രകാരവും 2015ലെ ജുവനൈല്‍ പ്രൊടക്ഷന്‍ ആക്ടിലെയും സെക്ഷന്‍ 323 പ്രകാരമുള്ള കുറ്റംചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ പൊലീസ് സ്വീകരിക്കും.
Keywords: Mumbai, News, National, Students, Case, Crime, attack, Maharashtra: Teacher Attacked Students For Incomplete Homework, Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.