വനിതാ ഡോക്ടറുടെ മരണം: ലൈംഗികാതിക്രമ ആരോപണത്തിൽ എസ്ഐ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
സത്താറയിൽ 29 വയസ്സുള്ള യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
-
മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ എഴുതിയ ആത്മഹത്യാ കുറിപ്പാണ് കേസിൽ നിർണായകമായത്.
-
പ്രതിയായ പ്രശാന്ത് ബാങ്കറെ പുണെയ്ക്ക് സമീപമുള്ള ഫാം ഹൗസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
-
മറ്റൊരു പ്രതിയായ ഗോപാൽ ബഡാനെ ഫൽത്താൻ റൂറൽ പൊലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി.
സത്താറ: (KVARTHA) മഹാരാഷ്ട്രയിലെ സത്താറയിൽ 29 വയസ്സുള്ള യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പൊലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പ്രതികൾ അറസ്റ്റിലായി. പൊലീസ് സബ് ഇൻസ്പെക്ടർ ഗോപാൽ ബഡാനെ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രശാന്ത് ബാങ്കർ എന്നിവരാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഈ സംഭവം മഹാരാഷ്ട്രയിൽ വ്യാപകമായ പ്രതിഷേധത്തിനും വലിയ രാഷ്ട്രീയ കോളിളക്കത്തിനും കാരണമായിരിക്കുകയാണ്.
ഫൽത്താൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ, കഴിഞ്ഞ വ്യാഴാഴ്ച ഫൽത്താനിലെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശാന്ത് ബാങ്കർ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പൊലീസ് സബ് ഇൻസ്പെക്ടർ ഗോപാൽ ബഡാനെ ലൈംഗികമായി ആക്രമിച്ചെന്നും മരണത്തിന് തൊട്ടുമുമ്പ് ഡോക്ടർ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പിൽ പറയുുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലുകൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമക്കി. ഡോക്ടറുടെ വീട്ടുടമയുടെ മകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പ്രശാന്ത് ബാങ്കറെ വെള്ളിയാഴ്ച രാത്രിയോടെ പുണെക്ക് സമീപമുള്ള ഒരു ഫാം ഹൗസിൽ വെച്ച് അറസ്റ്റ് ചെയ്തതായി സത്താറ പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ ഗോപാൽ ബഡാനെ ഫൽത്താൻ റൂറൽ പൊലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് സത്താറ എസ്.പി. തുഷാർ ദോഷി വ്യക്തമാക്കി.
അന്വേഷണ സംഘം നൽകുന്ന വിവരം അനുസരിച്ച്, ഡോക്ടറും ബാങ്കറും തമ്മിൽ മാസങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാൽ, ഈ ബന്ധം അടുത്തിടെ വഷളായി. ഡോക്ടർ വളരെ അധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രകൃതക്കാരിയായിരുന്നുവെന്ന് അവരുടെ ചാറ്റുകളും കോൾ റെക്കോർഡുകളും പരിശോധിച്ചതിൽ നിന്ന് വ്യക്തമാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മാത്രമല്ല ബാങ്കർ അകലം പാലിക്കാൻ തുടങ്ങിയതോടെ അവർക്കിടയിൽ തർക്കങ്ങൾ പതിവായതായെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം ബാങ്കർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോൾ ഡോക്ടർ ചികിത്സ നൽകിയിരുന്നു. ഇതിലൂടെ ഇരുവരും വീണ്ടും അടുത്തു എന്നും, ജീവനൊടുക്കുന്നതിന് തലേദിവസം ഡോക്ടർ ബാങ്കറെ നിരവധി തവണ വിളിച്ചിരുന്നു എന്നും ബാങ്കറുടെ സഹോദരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ കോളുകളുടെയും സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ടുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രശ്‌നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ബാങ്കറുടെ പിതാവ് വിഷയത്തിൽ ഇടപെടാൻ സബ് ഇൻസ്പെക്ടർ ബഡാനെയോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ സംഘം പറയുന്നു.
ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ കേസ് മഹാരാഷ്ട്രയിലുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിനിടെ, വിവിധ കേസുകളിലെ പ്രതികളെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കുന്നതിനായി മെഡിക്കൽ രേഖകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും തിരുത്താൻ സത്താറ പൊലീസും ഒരു എം.പി.യുടെ സഹായികളും തന്നെ നിർബന്ധിച്ചിരുന്നതായി ഡോക്ടർ മുൻപ് പൊലീസ് അധികൃതർക്ക് നൽകിയ പരാതികളിൽ ആരോപിച്ചിരുന്നു.
സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെള്ളിയാഴ്ച മുംബൈയിൽ മാധ്യമങ്ങളോട് സംസാരിച്ചു. ഡോക്ടറുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ആരാണ് ഉത്തരവാദിയെങ്കിലും അവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത് എന്ന് അദദേസം പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സത്താറയിൽ നടന്ന അപ്രതീക്ഷിത സംഭവത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Sub-Inspector and Software Engineer arrested in Maharashtra doctor death.
Hashtags: #MaharashtraNews #DoctorDeath #PoliceArrest #PoliticalControversy #Satara #DevendraFadnavis
