Thief | 'ഞാന്‍ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ'; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ മാപ്പ് അപേക്ഷയോടെ തിരികെ നല്‍കി മോഷ്ടാവ്
ഭോപാല്‍: (www.kvartha.com) ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷമാപണ കത്തിനൊപ്പം തിരിച്ചേല്‍പ്പിച്ച് മോഷ്ടാവ്. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഒക്ടോബര്‍ 24ന് ലാംത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബര്‍ ജൈനക്ഷേത്രത്തിലാണ് 'ഛത്രസ്' (കുടയുടെ ആകൃതിയിലുള്ള അലങ്കാരം) ഉള്‍പെടെ 10 വെള്ളി അലങ്കാരങ്ങളും മൂന്ന് പിച്ചള ഉരുപ്പടികളും മോഷണം നടന്നത്.
തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച, ഒരു ജൈന കുടുംബത്തിലെ അംഗങ്ങള്‍ ലാംതയിലെ പഞ്ചായത് ഓഫീസിന് സമീപമുള്ള ഒരു കുഴിയില്‍ ഒരു ബാഗ് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പൊലീസിനെയും കമ്യൂണിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗില്‍ നിന്ന് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ഉരുപ്പടികളും മോഷ്ടാവിന്റെ ക്ഷമാപണ കത്തും കണ്ടെടുത്തു. 'ഞാന്‍ എന്റെ പ്രവൃത്തിയില്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ. മോഷണത്തിന് ശേഷം ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു' -എന്നാണ് കത്തില്‍ കുറിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം മോഷ്ടിച്ച വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, theft, Police, Crime, Robbery, Temple, Letter, Madhya Pradesh: Thief Returns Valuables Stolen From Temple With Apology Note.