Police Booked | 'രക്ഷാബന്ധന്‍ ദിനത്തില്‍ കൈയില്‍ രാഖി കെട്ടിത്തന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, പ്രതിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി'; യുവതിയുടെ പരാതിയില്‍ കേസെടുത്തു

 


ഭോപാല്‍: (www.kvartha.com) രക്ഷാബന്ധന്‍ ദിനത്തില്‍ കൈയില്‍ രാഖി കെട്ടിത്തന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി 38കാരിയുടെ പരാതി. യുവതിയുടെ പരാതിയില്‍ റാത്തിബാദ് പൊലീസ് യുവാവിനെതിരെ കേസെടുത്തു. ഒന്നര വര്‍ഷം മുമ്പാണ് പരിചയക്കാരനായ യുവാവ് തന്നെ പീഡിപ്പിച്ചതെന്നും പ്രതിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തതായും യുവതി പരാതിപ്പെട്ടു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രോഗബാധിതയായ യുവതിക്ക് ആദ്യഭര്‍ത്താവിനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ടാം വിവാഹം ചെയ്തുവെങ്കിലും ഏഴ് മാസത്തിന് ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് അയല്‍വാസിയായ യുവാവുമായി സൗഹൃദത്തിലായത്. കഴിഞ്ഞ രക്ഷാബന്ധന്‍ ദിനത്തില്‍ കൈയില്‍ പ്രതി യുവതിയുടെ കൈയില്‍ രാഖി കെട്ടി.

Police Booked | 'രക്ഷാബന്ധന്‍ ദിനത്തില്‍ കൈയില്‍ രാഖി കെട്ടിത്തന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, പ്രതിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി'; യുവതിയുടെ പരാതിയില്‍ കേസെടുത്തു

2021 ഓഗസ്റ്റില്‍ യുവതി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ യുവാവ് വീട്ടില്‍ക്കയറി പീഡിപ്പിക്കുകയായിരുന്നു. പ്രതിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും വിവാഹ വാഗ്ദാനം നല്‍കി ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ യുവതി ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

Keywords: Madhya Pradesh, News, National, Complaint, Woman, Molestation, Crime, Police, Case, Madhya Pradesh: Complaint that woman molested by her Rakhi brother.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia