പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം പിടികൂടി; 2 പേര്‍ അറസ്റ്റില്‍
May 17, 2021, 15:48 IST
നിലമ്പൂര്‍: (www.kvartha.com 17.05.2021) പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം പിടികൂടി. വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പനാനുമതിയുളള 25.830 ലിറ്റര്‍ ഐഎംഎഫ്എല്‍ പിടികൂടിയത്.
സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായി. നിലമ്പൂര്‍ വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ് അസ്ലം (24), മുമ്മൂള്ളി പൂളക്കല്‍ യദുകൃഷ്ണ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളേയും കേസ് രേഖകളും തൊണ്ടിമുതലുകളായ മദ്യവും വാഹനവും തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ റെയിഞ്ച് ഓഫീസിന് കൈമാറി.
Keywords: News, Kerala, Liquor, Arrest, Arrested, Seized, Crime, Liquor seized in vegetable lorry; 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.