ലതേഷ് വധക്കേസ്: ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പി. സുമിത്ത്, കെ.കെ പ്രജീഷ് ബാബു, ബി. നിധിൻ, കെ. സനൽ, സ്മിജോഷ്, സജീഷ്, വി. ജയേഷ് എന്നിവർക്കാണ് ശിക്ഷ.
● 2008 ഡിസംബർ 31-നാണ് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
● ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ക്രൂരമായ ആക്രമണം.
● തെളിവുകളുടെ അഭാവത്തിൽ നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
● കൊല്ലപ്പെട്ട ലതേഷ് സി.ഐ.ടി.യു നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
തലശ്ശേരി: (KVARTHA) തലായിലെ സിപിഎം പ്രവർത്തകൻ ലതേഷ് വധക്കേസിൽ ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കേസിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
പി സുമിത്ത് (കുട്ടൻ), കെകെ പ്രജീഷ് ബാബു (പ്രജി), ബി നിധിൻ (നിധു), കെ സനൽ (ഇട്ടു), സ്മിജോഷ് (തട്ടിക്കുട്ടൻ), സജീഷ് (ജിഷു), വി ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2008 ഡിസംബർ 31-നാണ് തലശ്ശേരി തലായിൽ വെച്ച് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു ആക്രമണം. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നടന്ന ഈ കൊലപാതകത്തിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്. കേസിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച രാവിലെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
കേസിൽ ഉൾപ്പെട്ടിരുന്ന 9 മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. തലശ്ശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട കെ ലതേഷ്. ആക്രമണത്തിൽ ലതേഷിന്റെ സുഹൃത്തായ മോഹൻലാലിനും (ലാലു) പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം രക്ഷപ്പെട്ടിരുന്നു.
ബിജെപി - ആർഎസ്എസ് സ്വാധീന മേഖലയിൽ സിപിഎം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യത്താൽ ലതേഷിനെ കടൽത്തീരത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Seven RSS-BJP workers sentenced to life imprisonment in the 2008 Latesh murder case in Thalassery.
#LateshMurderCase #ThalasseryCourt #CPIM #PoliticalViolence #RSS #BJP #KeralaNews
