ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി; 2 അസം സ്വദേശികള്‍ അറസ്റ്റില്‍
Sep 25, 2021, 13:02 IST
പെരുമ്പാവൂര്‍: (www.kvartha.com 25.09.2021) ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പൂട്ടിക്കിടന്ന ഗോഡൗണില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിഖുല്‍ ഇസ്ലാം (23), ഇമ്രാതുല് (20) എന്നിവരാണ് അറസ്റ്റിലായത്. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് വില്പനയ്ക്ക് കൊണ്ടുവന്നതാണിതെന്നും 20 കിലോ വീതം 30 ചാക്കിലായാണ് സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയുടേതാണ് ഗോഡൗണ്‍.
Keywords: News, Kerala, Crime, Arrest, Arrested, Police, Seized, Ban, Tobacco, Lakhs worth of banned tobacco products seized; 2 Assam natives arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.