Found Hanging | പ്രായപൂര്‍ത്തിയാകാത്ത 2 സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 4 പേര് കസ്റ്റഡിയില്‍, കുട്ടികളെ പീഡിപ്പിച്ച് കൊന്നതാണെന്ന ആരോപണവുമായി കുടുംബം
Sep 15, 2022, 09:08 IST
ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കരിമ്പിന്‍തോട്ടത്തിലെ മരത്തില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ധരിച്ചിരുന്ന ഷോളില്തന്നെ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ വേറെ മുറിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം പോസ്റ്റുമോര്‍ടം നടത്തിയത് തങ്ങളുടെ അറിവോടെയല്ലെന്ന് പെണ്‍കുട്ടികളുടെ പിതാവ് ആരോപിച്ചു. അതേസമയം പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്.
Keywords: Lucknow, News, National, Crime, Custody, Girl, Found Dead, Police, Molestation, Complaint, Lakhimpur Kheri: Dalit minor sisters found hanging from tree in UP, 4 accused in custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.