Assault | 'കെ എസ് ആര്‍ ടി സി ബസില്‍ വനിതാ കന്‍ഡക്ടര്‍ക്ക് നേരെ അതിക്രമം'; ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
Updated: Aug 13, 2024, 17:56 IST
Image Credit: Facebook / Kerala Police
ADVERTISEMENT
പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ചൊവ്വാഴ്ച ഉച്ചക്ക് 2:40 നാണ് സംഭവം
പത്തനംതിട്ട: (KVARTHA) കെ എസ് ആര്‍ ടി സി ബസില്‍ വനിതാ കന്‍ഡക്ടര്‍ക്കു നേരെ അതിക്രമം നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇലന്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
പത്തനംതിട്ടയില്‍ നിന്നും ചെങ്ങന്നൂരേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ചൊവ്വാഴ്ച ഉച്ചക്ക് 2:40 നാണു സംഭവം. സംഭവത്തില്‍ കന്‍ഡക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടിയതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
