കെഎസ്ഇബി ജീപ്പിൽ നിന്ന് തോട്ടിയിലെ കൊടുവാൾ തെറിച്ചുവീണു; 75-കാരിയുടെ വയർ കീറി, ഗുരുതര പരിക്ക്

 
Representational image reflecting KSEB jeep pole accident

Representational Image Generated by GPT

ADVERTISEMENT

● ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മണിയൂർ ഹൈസ്കൂളിന് സമീപത്തുവെച്ചാണ് സംഭവം
● അപകടം നടന്ന ഉടൻ തന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു
● തുടർന്ന് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
● ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോകുന്നതിനിടയിലാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്

വടകര: (KVARTHA) മരത്തിൻ്റെ ചില്ല വെട്ടാൻ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയിൽ കെട്ടിയ കത്തി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ജീപ്പിന് മുകളിൽ കെട്ടിവെച്ച തോട്ടിയിൽ നിന്ന് കൊടുവാൾ ഊരിവീണാണ് അപകടമുണ്ടായത്.

Aster_MIMS

വയർ കീറിയ നിലയിൽ

ബുധനാഴ്ച (സെപ്റ്റംബർ 16) ഉച്ചയ്ക്ക് 12 മണിയോടെ വടകര മണിയൂർ ഹൈസ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കെഎസ്ഇബി മണിയൂർ സെക്ഷൻ്റെ ജീപ്പിൽ കൊണ്ടുപോയ കൊടുവാളാണ് അപകടമുണ്ടാക്കിയത്. വീണ കൊടുവാൾ കൊണ്ട് ജാനകിയുടെ വയർ കീറിയ നിലയിലായിരുന്നു. ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. തോട്ടിയിലെ ബോൾട്ട് ഇളകി കൊടുവാൾ തെറിച്ചുപോകുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

മെഡിക്കൽ കോളജിലേക്ക് മാറ്റി

അപകടം നടന്ന ഉടൻ തന്നെ ഈ ജീപ്പിൽ വെച്ചുതന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സഹകരണ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.  

Article Summary: A 75-year-old female pedestrian sustained severe injuries after a machete fell from a KSEB jeep in Vadakara.

#Kvartha #KSEB #VadakaraNews #AccidentNews #KeralaNews #KozhikodeNews #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia