Arrested | കെഎസ്ഇബി കരാര്‍ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; സഹപ്രവര്‍ത്തകരായ 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) നണിച്ചേരിയില്‍ തൃശൂര്‍ സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിപ്പാടം ചൊക്കനയിലെ കളളിയത്തുപറമ്പില്‍ വീട്ടില്‍ പരേതനായ ലോന-ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ കെ എല്‍ ബിജു(34)വാണ് മരിച്ചത്. മാരകായുധമായ ഇരുമ്പ് വടികൊണ്ടാണ് ബിജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 
Aster mims 04/11/2022

സംഭവത്തില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പൊലീസ് പരിധിയിയില്‍പെട്ട എന്‍ നവാസ് (42), ഇരവിപുരം പൊലീസ് പരിധിയില്‍പെട്ട സുനില്‍കുമാര്‍(50) എന്നിവരെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തു.

Arrested | കെഎസ്ഇബി കരാര്‍ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; സഹപ്രവര്‍ത്തകരായ 2 പേര്‍ അറസ്റ്റില്‍

പൊലീസ് പറയുന്നത്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ ഇന്ന് നടന്ന പോസ്റ്റ്‌മോര്‍ടം പരിശോധനയില്‍ തലക്കടിയേറ്റ് ആന്തരിക രക്തശ്രാവം കാരണമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മദ്യപിച്ച് നടന്ന വാക് തര്‍ക്കത്തിനിടയില്‍ നവാസാണ് ബിജുവിന്റെ തലക്കടിച്ചത്. അബോധാവസ്ഥയിലായ ബിജുവിനെ കൃഷ്ണപ്രസാദിന്റെ സഹായത്തോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

പോസ്റ്റ്‌മോര്‍ടം റിപോര്‍ട് ലഭിച്ചശേഷം ഡിവൈഎസ്പി എം പി വിനോദ്, ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍, എസ് ഐ പി യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സംഭവിച്ചത്.

Keywords: Kannur, News, Kerala, KSEB Employee, Murder, Death, Police, Case, Arrest, Arrested, KSEB contract employee's death; 2 colleagues arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia