Robbery | വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച; ഒരു ലക്ഷം രൂപയുടെ നഷ്ടം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച നടന്നതായി പരാതി. സ്വര്‍ണ കിരീടം, മാല, സുബ്രഹ്‌മണ്യന്റെ വേല്‍, 10000 രൂപ ഉള്‍പെടെയാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

പൊലീസ് പറയുന്നത്: പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചതായിരുന്നു. അതുപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. ഒരു ഭണ്ഡാരം പൊളിച്ച് ഇതിലെ പണവും മോഷ്ടിക്കുകയും മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലാണുള്ളത്. 
Aster_MIMS

Robbery | വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച; ഒരു ലക്ഷം രൂപയുടെ നഷ്ടം

അടുത്ത കാലത്തായി ഏറെ നവീകരണ പ്രവൃത്തികള്‍ നടത്തി വരുന്നതിനിടയിലാണ് സംഭവം. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു. 

Keywords: Kozhikode, News, Kerala, Temple, Vadakara, Kottapally, Subrahmanya Temple, Police, Crime, Kozhikode: Robbery at Vadakara Kottapally Subrahmanya Temple, Kozhikode News Today
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia