Robbery | 'പെട്രോള്‍ പംപ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കിയും പണം അപഹരിച്ചു': 3 പേര്‍ പിടിയില്‍
Nov 21, 2023, 13:11 IST
കോഴിക്കോട്: (KVARTHA) പെട്രോള്‍ പംപില്‍ നിന്നും കവര്‍ച നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പംപിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞും ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കിയും പണം അപഹരിച്ചെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച പുലര്‍ചെ രണ്ടരയോടെ പെട്രോള്‍ അടിക്കാനെന്ന വ്യാജേന പംപിലെത്തിയ മൂന്ന് പേര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു സംഭവസമയം പമ്പില്‍ ഉണ്ടായിരുന്നത്. മുളക് പൊടി വിതറിയും മുണ്ട് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയുമാണ് സംഘം അയ്യായിരത്തോളം രൂപയുമായി കടന്ന് കളഞ്ഞത്.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സാബിത്തലി, അനൂപ് എന്നീ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായത്. ഒരാള്‍ കൂടി സംഭവത്തില്‍ പിടിയിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായവര്‍ നേരത്തെ കഞ്ചാവ് അടിപിടിക്കേസുകളിലും ഉള്‍പെട്ടവരാണ്. മോഷണ രീതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
Keywords: News, Kerala, Kerala News, Theft, Police, Crime, Kozhikode, Robbery, Petrol Pump, Police Custody, Kozhikode: Robbey at petrol pump Three in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.