Arrested | നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ പരാതി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പൂളക്കടവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ആദിലും അമ്മ സാക്കിറയുമാണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗ്‌ളുറിലേക്ക് തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിലാണ് നടപടി.

Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മക്കട സ്വദേശിയായ യുവതിയെ, ആദില്‍ വിവാഹം ചെയ്തിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ. എന്നാല്‍ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചത് മുതല്‍ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ സാധിച്ചിരുന്നില്ല. കുഞ്ഞിനെ കാണിക്കാതിരിക്കുന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതി ശനിയാഴ്ച പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Arrested | നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ പരാതി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

തുടര്‍ന്ന് ശനിയാഴ്ച മുത്തങ്ങ ചെക് പോസ്റ്റ് കടക്കും മുന്‍പ് ഇവരെ പൊലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ കുഞ്ഞിനെ തിരികെ അമ്മയെ ഏല്‍പിച്ചു. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ആക്ട് തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദിലിനും അമ്മ സാക്കിറയ്ക്കും എതിരെ കേസെടുത്തിരുന്നു.

Keywords: Kozhikode, News, Kerala, Arrested, Arrest, Police, Crime, Complaint, Kozhikode: New born baby abduction case; Two arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia