Arrested | താമരശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ചെന്ന കേസ്: യുവാവ് പിടിയില്‍
Jun 6, 2023, 10:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (wwww.kvartha.com) താമരശ്ശേരിയില്‍ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ചെന്ന കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി. കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജിനാഫ് ആണ് പിടിയിലായത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പൊലീസ് പറയുന്നത്: കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ ബിരുദ വിദ്യാര്‍ഥിനിയെ അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച രാത്രി ചുരത്തില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. വിദ്യാര്‍ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനാല്‍ കോളജില്‍ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്.
വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പിന്നീട് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കാറില്‍ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിന്റെ ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Keywords: Kozhikode, News, Kerala, Arrest, Arrested, Crime, Police, Case, Complaint, Girl, Accused, Molestation, Kozhikode: Man arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

