Arrested | 'പ്രളയകാലത്ത് 16കാരിയെ പീഡിപ്പിച്ചു'; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) പ്രളയകാലത്ത് 16കാരിയെ പീഡിപ്പിച്ചെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പാലക്കാട് അലനല്ലൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ഹരീഷ് ചന്ദ്രനെ(49)യാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊലീസ് പറയുന്നത്: സുരക്ഷാ ജീവനക്കാരനായിരുന്ന ഹരീഷ് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Arrested | 'പ്രളയകാലത്ത് 16കാരിയെ പീഡിപ്പിച്ചു'; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

വിചാരണ സമയത്ത് ഹാജരാകാതെ ഹരീഷ് നാടുവിടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂര്‍ പൊലീസ് സ്ഥലത്തെത്തുകയും പിടികൂടുകയുമായിരുന്നു. പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സിഐ കെ വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kozhikode, News, Kerala, Arrest, Arrested, Police, Crime, Molestation, Girl, Crime, Kozhikode: Man arrested for molestation case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia