Gold Seized | കരിപ്പൂര്‍ വിമാനത്താവളം വഴി 42 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളം വഴി 42 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട റസാഖ് (52) ആണ് പൊലീസിന്റെ പിടിയിലായത്.

Aster_MIMS

ശരീരത്തിനകത്ത് 800 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പൊലീസുണ്ടായിരുന്നു.

Gold Seized | കരിപ്പൂര്‍ വിമാനത്താവളം വഴി 42 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Kozhikode, News, Kerala, Gold, Seized, Crime, Airport, Passenger, Police, Kozhikode: Gold worth over Rs 42 lakh seized at airport.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia