Drug Bust | കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; 3 യുവാക്കൾ പിടിയിൽ

 
Major Drug Bust in Kozhikode; 3 Arrested with Ganja and MDMA
Major Drug Bust in Kozhikode; 3 Arrested with Ganja and MDMA

Image Credit: Facebook/Kozhikode City Police

● 28 കിലോ കഞ്ചാവും, 750 ഗ്രാം എംഡിഎംഎയും പിടികൂടി
● കഞ്ചാവ് കടത്ത് ഒഡിഷയിൽ നിന്ന് 
● എംഡിഎംഎ കൊണ്ടുവരുന്നത് ഡൽഹിയിൽ നിന്ന് 

കോഴിക്കോട്: (KVARTHA) നഗരത്തിൽ വൻ ലഹരിവേട്ട. 28 കിലോ കഞ്ചാവുമായി രണ്ടുപേരെയും, മുക്കാൽ കിലോ എംഡിഎംഎയുമായി ഒരാളെയും പോലീസ് പിടികൂടി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. എറണാകുളം സ്വദേശി സി എം ഷാജി (30), പശ്ചിമബംഗാൾ സ്വദേശി മോമിനൂൾ മലിത (26), മലപ്പുറം സ്വദേശി കെ സിറാജ് (31) എന്നിവരാണ് അറസ്റ്റിലായത്.

'പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവുമായി ഷാജിയും മലിതയുമാണ് പിടിയിലായയത്. പെരുമ്പാവൂർ, കളമശേരി ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം ബംഗളൂരുവിലെത്തി അവിടെനിന്ന് ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടെത്തിയതായിരുന്നു ഇവരുടെ രീതി. 

റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നാണ് 750 ഗ്രാം എംഡിഎംഎയുമായി സിറാജിനെ പിടികൂടിയത്. ഡൽഹിയിൽനിന്ന്‌ ട്രെയിൻ മാർ​ഗമാണ് സിറാജ് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് കടത്തുന്നത്', പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, കസബ, ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഈ ലഹരിവേട്ടയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Three individuals were arrested in Kozhikode with a large quantity of drugs. Two were caught with 28 kg of ganja at the new bus stand, while another was arrested with 750 grams of MDMA at the railway station. The individuals had smuggled the drugs from other states.

#DrugBust, #Kozhikode, #Ganja, #MDMA, #Arrests, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia