Police Custody | റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രേഖകകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി; യാത്രക്കാരന് കസ്റ്റഡിയില്‍
Dec 11, 2022, 18:10 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രേഖകകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ വേങ്ങര പഞ്ചായത് പരിധിയില്‍പെട്ട മുഹമ്മദിനെ പൊലീസ് പിടികൂടി. കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസില്‍ എത്തിയയതാണ് ഇയാള്‍. ജനറല്‍ കംപാര്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആര്‍പിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു.
പാന്റ്സിന്റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലീസ് പറഞ്ഞു. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആര്‍പിഎഫിന് നല്കിയ മൊഴി. കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. പണം പിടികൂടിയ വിവരം ആദായ നികുതി ഉദ്യോഗസ്ഥരെ ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലേ പണത്തിന്റെ ഉറവിടം കണ്ടെത്താനാവൂ എന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Kozhikode, News, Kerala, Arrest, Custody, Crime, Kozhikode: Black money seized in railway station; Man arrested.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

