Arrested | 'ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ഗൂഗിള്‍ പേ വഴി പണം അയപ്പിച്ചു'; യുവതി ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Oct 3, 2023, 12:09 IST
കോഴിക്കോട്: (KVARTHA) റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീകരാന്തരീക്ഷം തീര്‍ത്ത് കവര്‍ച നടത്തിയെന്ന കേസില്‍ സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. മുഹമദ് അനസ് ഇ കെ (26), ഷിജിന്‍ദാസ് എന്‍ പി (27) അനു കൃഷ്ണ (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച (03.10.2023) പുലര്‍ചെയാണ് സംഭവം.
പൊലീസ് പറയുന്നത്: സംഭവത്തിന്റെ തലേദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ചെ ഡോക്ടറുടെ റൂമില്‍ എത്തി വടിവാള്‍ കാണിച്ച് പണം ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ഗൂഗിള്‍ പേ വഴി 2500 രൂപ അയപ്പിച്ചു. അനു എന്ന യുവതി ആറ് മാസമായി അനസിന്റെ കൂടെയാണ്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും മയക്കുമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയത്.
ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്‌ഐ അബ്ദുര്‍ റഹ് മാന്‍, അഖിലേഷ്, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാരായ സിയാദ്, അനില്‍കുമാര്‍, എഎസ്‌ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീണ്‍, അഭിലാഷ് രമേശന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സംഭവത്തിന് ശേഷം അനസും അനുവും ഡെല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് ബൈകുകളും മൊബൈല്‍ ഫോണുകളും വടിവാളും കണ്ടെടുത്തിട്ടുണ്ട്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും കോഴിക്കോട് ആന്‍ഡ് നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമീഷനര്‍ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്‌ഐ അബ്ദുര്‍ റഹ് മാന്‍, അഖിലേഷ്, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാരായ സിയാദ്, അനില്‍കുമാര്‍, എഎസ്‌ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീണ്‍, അഭിലാഷ് രമേശന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Doctor, Threat, Arrested, Woman, Accused, Arrested, Kozhikode, News, Kerala, Kozhikode: Attack against doctor; Three arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.