Arrested | 'കേസ് കൊടുത്തതിലുള്ള വൈരാഗ്യം'; വീട്ടമ്മയെ വീടുകയറി ആക്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ചെന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയേഷിനെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി ഓട് ഉപയോഗിച്ചാണ് വീട്ടമ്മയെ ആക്രമിച്ചതെന്നും വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.

നേരത്തെ ജയേഷിന്റെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ഗാന്ധിനഗര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പെട്ടയാളാണ് ജയേഷ്. ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. ഗാന്ധിനഗര്‍ എസ്എച്ഒ കെ ഷിജിയുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Arrested | 'കേസ് കൊടുത്തതിലുള്ള വൈരാഗ്യം'; വീട്ടമ്മയെ വീടുകയറി ആക്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Keywords: Kottayam, News, Kerala, Police, Arrest, Arrested, Case, Crime, Kottayam: Woman attacked by man, Arrested.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia