Women Arrested | 'വ്യാജ കറൻസി നല്‍കി വില്‍പനക്കാരനില്‍ നിന്ന് ലോടറി വാങ്ങി'; അമ്മയും മകളും അറസ്റ്റില്‍
കോട്ടയം: (www.kvartha.com) വ്യാജ കറൻസി (FakeNote) നല്‍കി ലോടറി വില്‍പനക്കാരനില്‍ നിന്നും ലോടറി വാങ്ങിയെന്ന കേസില്‍ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിലാസിനി (68), ഇവരുടെ മകളായ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ചയാണ് കോട്ടയം നഗരത്തിലെ ലോടറി കടയില്‍ ലോടറി വാങ്ങാന്‍ കള്ള നോടുമായി വിലാസിനി എത്തിയത്. സംശയം തോന്നിയ കടയുടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തുകയും കറൻസികൾ വ്യാജമാണെന്ന് തിരിച്ചറിയുകയും വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവരുടെ മകള്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസ് സംഘം ഇവര്‍ വാടകക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തിയാണ് മകള്‍ ഷീബയെ പിടികൂടിയത്.
Keywords: Kottayam, News, Kerala, Women, Arrest, Arrested, Police, Crime, Mother, Daughter, Kottayam: Mother and daughter arrested for fake currency case.