Arrested | 'വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞു'; യുവാവ് 3 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
കോട്ടയം: (www.kvartha.com) വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ലിയോമോന്‍ ആന്റണി (41) ആണ് അറസ്റ്റിലായത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇസ്രാഈലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയുടെ കൈയില്‍നിന്ന് 1,80,000 രൂപയും പാസ്‌പോര്‍ടും യുവാവ് തട്ടിയെടുക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ലുക് ഔട് നോടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം വിദേശത്തുനിന്ന് ലിയോമോന്‍ നാട്ടിലേക്ക് വരുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് ഈസ്റ്റ് എസ്എച്ഒ യു ശ്രീജിത്, എസ്‌ഐമാരായ എം ബി സജി, അന്‍സാരി, സിപിഒമാരായ വിബിന്‍, ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kottayam: Kottayam, News, Kerala, Arrest, Arrested, Police, Crime, Fraud, Kottayam: Man arrested for fraud.