കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; ബെർത്തിൽ ഒളിപ്പിച്ച എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ

 
Police conducting vehicle inspection at Koottupuzha check post

Photo Credit: Special Arrangement, Enhanced by Pixverse

ADVERTISEMENT

● കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട.
● 9.511 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ.
● പിടിയിലായത് ഡെന്നി എബ്രഹാം എന്നയാൾ.
● ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന 'ആര്യ ട്രാവൽസ്' ബസിലാണ് ലഹരിമരുന്ന് കടത്തിയത്.
● സ്വന്തം ആവശ്യത്തിനും വിൽപനയ്ക്കുമായാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് മൊഴി.
● ഇരിട്ടി പൊലീസും ഡാൻസാഫ് (DANSAF) ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.

കണ്ണൂർ: (KVARTHA) കേരള - കർണാടക അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെച്ച് മയക്കുമരുന്ന് വേട്ട. ടൂറിസ്റ്റ് ബസിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 9.511 ഗ്രാം മെത്താഫിറ്റമിനുമായി ബസ് ഡ്രൈവർ പൊലീസ് പിടിയിലായി. ടോം പുനിയയിൽ ഡെന്നി എബ്രഹാം (39) എന്നയാളെയാണ് ഇരിട്ടി പൊലീസും കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ആര്യ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിലാണ് ലഹരിമരുന്ന് കടത്തിയത്. ചെക്ക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഈ സമയത്ത് ബസിൻ്റെ ബെർത്തിൽ വിശ്രമിക്കുകയായിരുന്ന ഡെന്നി എബ്രഹാമിൻ്റെ കൈവശം സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടിച്ചെടുത്ത ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനും ഒപ്പം നാട്ടിൽ വിൽപന നടത്തുന്നതിനുമായി ബംഗ്ളൂരുവിൽ നിന്നും കൊണ്ടുവന്നതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇരിട്ടി എസ് ഐ എൻ വിപിൻ, എസ് ഐ ശ്രീനാഥ്, എഎസ് ഐ സാരംഗ്, പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി പരിശോധനകൾ കർശനമാക്കിയതായും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു

നാട്ടിലെ പ്രധാന വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: A tourist bus driver named Denny Abraham (39) was arrested at the Koottupuzha check post on the Kerala-Karnataka border with 9.511 grams of MDMA during a joint operation by Iritty Police and the DANSAF team.

#KannurNews #Koottupuzha #DrugBust #MDMASeized #KeralaPolice #CrimeNewsMalayalam #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia