Arrested | 'കൊല്ലത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു'; 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചുവെന്ന പരാതിയില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചാത്തന്നൂരിലാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ മോഷണം നടന്നത്. കനകമന്ദിരത്തില്‍ ശ്യാം രാജിന്റെ വീടിന്റെ വാതില്‍ കുത്തിത്തുറന്നായിരുന്നു മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവും കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

Aster mims 04/11/2022

സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് മടങ്ങിയെത്തിയപ്പോഴാണ് ശ്യാമിന് മോഷണം നടന്ന കാര്യം മനസിലായത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. വീടിന് സമീപം സംശയകരമായി കണ്ട രണ്ടു പേരുടെ ചിത്രങ്ങളും ശ്യാം പൊലീസിന് കൈമാറിയിരുന്നു.

Arrested | 'കൊല്ലത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു'; 2 പേര്‍ അറസ്റ്റില്‍

ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിടിയിലായത്. ഇവരില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

Keywords: Kollam, News, Kerala, Arrest, Arrested, Police, Crime, Robbery, Kollam: Two arrested for Stealing gold, cash from house.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script