Police Booked | ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; അധ്യാപകനെതിരെ കേസെടുത്തു

 


കൊല്ലം: (www.kvartha.com) ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു. കൊല്ലം കടയ്ക്കലില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അധ്യാപകന്‍ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

അതേസമയം എറണാകുളം തൃപ്പൂണിത്തുറയില്‍ കലോത്സവത്തിനിടെ നടന്ന പീഡനം വന്‍ വിവാദമായത് ഈയടുത്താണ്. കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്നോടൊപ്പം ബൈകില്‍ വന്ന പെണ്‍കുട്ടിയെയാണ് അധ്യാപകനായ കിരണ്‍ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉയര്‍ന്നത്.

Police Booked | ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; അധ്യാപകനെതിരെ കേസെടുത്തു

Keywords: Kollam, News, Kerala, Molestation, Crime, Complaint, Molestation attempt, Student, Teacher, Kollam: Complaint that school girl molested by teacher; Police booked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia