Fire | നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് രണ്ടംഗ സംഘം തീയിട്ട് നശിപ്പിച്ചതായി പരാതി

 


കൊല്ലം: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് രണ്ടംഗ സംഘം തീയിട്ട് നശിപ്പിച്ചതായി പരാതി. മീനാട് സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ഒമിനി ആംബുലന്‍സാണ് കത്തിനശിച്ചത്. പുലര്‍ചെ 5.30 മണിയോടെയാണ് സംഭവം. ആംബുലന്‍സിന് പുറമേ സമീപത്ത് പാര്‍ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈകും ഭാഗികമായി കത്തി നശിച്ചു. തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഒന്നര മണിക്കൂറെടുത്താണ് തീയണച്ചത്.

കഴിഞ്ഞ മാസം രണ്ടംഗ സംഘം അഭിലാഷിനെ മര്‍ദിക്കുകയും ആംബുലന്‍സിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍ കേടു വരുത്തുകയും ചെയ്തിരുന്നു. അന്ന് വീഡിയോ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമുണ്ട്. അതേ അക്രമികള്‍ തന്നെയാണ് തീയിട്ടതെന്നാണ് അഭിലാഷ് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ചാത്തന്നൂര്‍ പൊലീസ് വ്യക്തമാക്കി.

Fire | നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് രണ്ടംഗ സംഘം തീയിട്ട് നശിപ്പിച്ചതായി പരാതി

Keywords: Kollam, News, Kerala, Complaint, Police, Crime, Fire, Kollam: Complaint that ambulance set on fire by two-members gang.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia