Arrested | കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസ്; അമ്മയും മകനും അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) കൊല്ലം കലക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍. ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

ഫെബ്രുവരി മൂന്നിന് കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് കത്തെഴുതിയതും ഷാജന്‍ ആണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണ സംഘം കണ്ടെത്തി. ഒപ്പം നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നു.
ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്‌ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kollam, News, Kerala, Arrest, Crime, Police, Kollam collectorate threatened with bomb; Two arrested.