Arrested | 'ആളില്ലാത്ത തക്കം നോക്കി വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും ടിവിയും മോഷ്ടിച്ചു'; 5 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും ടിവിയും മോഷ്ടിച്ചെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കൊപ്ര ബിജുവും പൂജപ്പുര ജയിലില്‍ വച്ച് പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ എട്ടിന് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിലാണ് മോഷണം നടന്നത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും എല്‍ഇഡിടിവി യുമാണ് സംഘം മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കൊപ്ര ബിജുവിന്റെ സാന്നിധ്യം തെളിഞ്ഞു. ജയില്‍ ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു പൂജപ്പുര ജയിലില്‍ ഒപ്പമുണ്ടായിരുന്നവരെ കൂട്ടി മോഷണം നടത്തിയതാണെന്ന് പൊലീസ് മനസിലാക്കി. 

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചടയമംഗലം സ്റ്റേഷന്‍ പരിധികളിലായിരുന്നു നാല് മോഷണം നടന്നത്. തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍കാവില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. കൊപ്ര ബിജുവിന്റെ ജയില്‍ സഹവാസികളായ ശിഹാബുദ്ദീന്‍, അനുരാഗ്, നൗഫല്‍, ശമീര്‍ എന്നിവരും പിടിയിലായി. ജയില്‍ മോചിതരായ ഇവര്‍ ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു. 

Arrested | 'ആളില്ലാത്ത തക്കം നോക്കി വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും ടിവിയും മോഷ്ടിച്ചു'; 5 പേര്‍ അറസ്റ്റില്‍

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും ടിവിയും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 22 മോഷണകേസിലെ പ്രതിയാണ് കൊപ്ര ബിജു. മറ്റുളള പ്രതികളും മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിത നയിക്കുന്നവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: Kollam, News, Kerala, Arrest, Arrested, Robbery, Case, Crime, Kollam: 5 arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script