Arrested | 'ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം മുതലെടുത്ത് റിസോര്‍ടിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു'; 23കാരന്‍ അറസ്റ്റില്‍
Aug 5, 2023, 10:03 IST
കൊല്ലം: (www.kvartha.com) ചടയമംഗലത്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചവറ പഞ്ചായത് പരിധിയില്‍പെട്ട അനന്തു(23)വിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ റിസോര്‍ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
പൊലീസ് പറയുന്നത്: മൂന്ന് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. തുടര്‍ന്ന് സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ റിസോര്‍ടിലും വീട്ടിലുമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടര്‍ന്ന് 16കാരി ബന്ധത്തില്‍ നിന്ന് പിന്മാറി.
ഇതിന്റെ വൈരാഗ്യത്തില്‍ അനന്തു പെണ്‍കുട്ടിയുടെ ഫോടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവാവ് പീഡിപ്പിച്ചെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kollam, News, Kerala, Police, Arrest, Arrested, Case, Molestation, Crime, Kollam: 23 year old man arrested in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.